സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday, 18 August 2011

Ubuntu10.04 Installation Problem

Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില കമ്പ്യൂട്ടറുകളില്‍ ചിലപ്പോള്‍ init not found എന്ന മെസേജ് വന്നതിനു ശേഷം boot ആകാത്ത പ്രശ്നം കാണാറുണ്ട്. ഇത്തരം കമ്പ്യൂട്ടറുകളില്‍ പിന്നീട് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയില്ല. കമ്പ്യൂട്ടര്‍ പല തവണ Proper ആയി Shut down ചെയ്യാത്തതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ext4 ഫയല്‍ സിസ്റ്റത്തിനുള്ള പ്രശ്നമാണ് ഇത് എന്നാണ്  ഐടി@സ്കൂള്‍ മലപ്പുറം മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ അറിയിച്ചത്. അതിനുളള പരിഹാരങ്ങളാണ്  താഴെ കൊടുത്തിരിക്കുന്നത്.
1. Ubuntu 9.10 സിഡി first option ഉപയോഗിച്ച്  live cd ആയി ബൂട്ട് ചെയ്യുക. ശേഷം Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fdisk -l
താഴെ കാണുന്ന പോലെ ഒരു വിന്റോ ലഭിക്കുന്നതാണ്.
 ഇതില്‍ നിന്നും root partition ഏതാണെന്ന് കണ്ടെത്തുക. (മുകളിലെ ചിത്രത്തില്‍ linux മൂന്ന് partitions കാണുന്നുണ്ട്.ഇതില്‍ ഒരെണ്ണം swap ആണ്. മറ്റ് രണ്ടെണ്ണത്തില്‍ ഒന്ന് root ഉം മറ്റേത് home ഉം ആണ്. ഇതില്‍ നിന്നും root പാര്‍ട്ടീഷന്‍ trial&error method ലൂടെ കണ്ടെത്താവുന്നതാണ്. അതായത് sda6 അല്ലെങ്കില്‍ sda8)) ഉദാഹരണമായി root പാര്‍ട്ടീഷന്‍ sda6 ആണെന്ന് കരുതുക. എങ്കില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fsck /dev/sda6
ശേഷം വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം y ടൈപ്പ് ചെയ്യുക. കഴ്സര്‍ $ ചിഹ്നത്തിന് ശേഷം blink ചെയ്യുമ്പോള്‍  sudo reboot എന്ന കമാന്റ് നല്‍കി എന്റര്‍ ചെയ്യുക. restart ചെയ്ത് വരുന്നതിനു മുമ്പ് CD പുറത്തെടുക്കുക.
അല്ലെങ്കില്‍
2. Ubuntu 9.10 സിഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ ചെയ്യുക. Partition Step ല്‍ എത്തുമ്പോള്‍ root പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക. Use as എന്നത് ext4 മാറ്റി ext3 ആക്കുക. ശേഷം Quit ചെയ്യുക.CD പുറത്തെടുത്ത ശേഷം കമ്പ്യൂട്ടര്‍ restart ചെയ്യുക.
Monday, 8 August 2011

Image converter

ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച്  format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്.  താഴെ കാണുന്ന ലിങ്കില്‍ നിന്നും ubuntu 10.04 നായുള്ള converseen ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന ഫയല്‍ double click ചെയ്ത് install ചെയ്യാവുന്നതാണ് 
Converseen for Ubuntu10.04
(command വഴി ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.ആദ്യത്തെ കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്താല്‍ password ആവശ്യപ്പെടും. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക(Password ടൈപ്പ് ചെയ്യുന്നത് കാണാന്‍ കഴിയില്ല).
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
ഇന്‍സ്റ്റലേഷന് ശേഷം Application-Graphics-Converseen തുറക്കുക.
 Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to എന്നതില്‍ നിന്നും file format സെലക്റ്റ് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക.(size 100 kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി  width, height ഇവ 800,600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്റ്റ് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക.സെലക്റ്റ് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ convert ആയിട്ടുണ്ടാകും.

Tuesday, 2 August 2011

ചില ലിനക്സ് നുറുങ്ങുകള്‍

സ്കൂളുകളില്‍ പല അധ്യാപകരുടെയും ഒരു പ്രശ്നമാണ് Linux/Ubuntu വില്‍ പാനലുകള്‍ നഷ്ടപ്പെടുക എന്നത്.ഇങ്ങനെയുള്ള ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ഈപോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.
1. പാനലുകള്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും?
    Home ഫോള്‍ഡര്‍ തുറന്ന് View-Show Hidden Files ക്ലിക്ക് ചെയ്യുക. അതിനു ശേഷം .g യില്‍ പേര് തുടങ്ങുന്ന എല്ലാ ഫോള്‍ഡറുകളും delete ചെയ്യുക.Eg .gimp, .gconf, .gnome, etc....(.gvfs ഡിലീറ്റ് ആവില്ല). കമ്പ്യൂട്ടര്‍ restart ചെയ്യുക. ഇപ്പോള്‍ പാനലുകള്‍ വന്നിട്ടുണ്ടാകും.
2. ആപ്ലിക്കേഷനുകള്‍ hang ആയാല്‍ എന്ത് ചെയ്യും?
   Open office പോലുള്ള ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ക്ക് എന്തെങ്കിലും error സംഭവിച്ചാല്‍ മുകളില്‍ പറഞ്ഞപോലെ അതേ പേരിലുള്ള dot folder ഡിലീറ്റ് ചെയ്താല്‍ മതി. Eg. .open office, .winff, .openshot, etc....
3. ഉബുണ്ടുവില്‍ Hardware configuration അറിയുന്നതിന്നായി System-Administration-System Monitors ക്ലിക്ക് ചെയ്യുക.RAM, Processor എന്നിവയെക്കുറിച്ച് അറിയാന്‍ സാധിക്കും. അല്ലെങ്കില്‍ Application-Accessories-Terminal തുറന്ന് sudo lshw എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക.