Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില കമ്പ്യൂട്ടറുകളില്‍ ചിലപ്പോള്‍ init not found എന്ന മെസേജ് വന്നതിനു ശേഷം boot ആകാത്ത പ്രശ്നം കാണാറുണ്ട്. ഇത്തരം കമ്പ്യൂട്ടറുകളില്‍ പിന്നീട് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയില്ല. കമ്പ്യൂട്ടര്‍ പല തവണ Proper ആയി Shut down ചെയ്യാത്തതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ext4 ഫയല്‍ സിസ്റ്റത്തിനുള്ള പ്രശ്നമാണ് ഇത് എന്നാണ് ഐടി@സ്കൂള്‍ മലപ്പുറം മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ അറിയിച്ചത്. അതിനുളള പരിഹാരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. Ubuntu 9.10 സിഡി first option ഉപയോഗിച്ച് live cd ആയി ബൂട്ട് ചെയ്യുക. ശേഷം Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fdisk -l
താഴെ കാണുന്ന പോലെ ഒരു വിന്റോ ലഭിക്കുന്നതാണ്.
താഴെ കാണുന്ന പോലെ ഒരു വിന്റോ ലഭിക്കുന്നതാണ്.
ഇതില്‍ നിന്നും root partition ഏതാണെന്ന് കണ്ടെത്തുക. (മുകളിലെ ചിത്രത്തില്‍ linux മൂന്ന് partitions കാണുന്നുണ്ട്.ഇതില്‍ ഒരെണ്ണം swap ആണ്. മറ്റ് രണ്ടെണ്ണത്തില്‍ ഒന്ന് root ഉം മറ്റേത് home ഉം ആണ്. ഇതില്‍ നിന്നും root പാര്‍ട്ടീഷന്‍ trial&error method ലൂടെ കണ്ടെത്താവുന്നതാണ്. അതായത് sda6 അല്ലെങ്കില്‍ sda8)) ഉദാഹരണമായി root പാര്‍ട്ടീഷന്‍ sda6 ആണെന്ന് കരുതുക. എങ്കില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fsck /dev/sda6
ശേഷം വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം y ടൈപ്പ് ചെയ്യുക. കഴ്സര്‍ $ ചിഹ്നത്തിന് ശേഷം blink ചെയ്യുമ്പോള്‍ sudo reboot എന്ന കമാന്റ് നല്‍കി എന്റര്‍ ചെയ്യുക. restart ചെയ്ത് വരുന്നതിനു മുമ്പ് CD പുറത്തെടുക്കുക.
അല്ലെങ്കില്‍
അല്ലെങ്കില്‍
2. Ubuntu 9.10 സിഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന
സ്റ്റെപ്പുകള്‍ ചെയ്യുക. Partition Step ല്‍ എത്തുമ്പോള്‍ root
പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക. Use as എന്നത്
ext4 മാറ്റി ext3 ആക്കുക. ശേഷം Quit ചെയ്യുക.CD പുറത്തെടുത്ത ശേഷം
കമ്പ്യൂട്ടര്‍ restart ചെയ്യുക.