Linux/Ubuntu വില്‍ പുതിയ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ broken packages fix ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വരാറുണ്ട്. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പാക്കേജുകള്‍ പൂര്‍ണ്ണമായി ഇന്‍സ്റ്റാള്‍ ആകാതെ വരുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇതിനായി synaptic package manager തുറന്ന് Edit-fix broken packages ക്ലിക്ക് ചെയ്യുക. Apply-Apply ക്ലിക്ക് ചെയ്യുക. ഈരീതിയില്‍ ശരിയാകുന്നില്ലെങ്കില്‍ Application-Accessories-Root terminal തുറന്ന് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് enter ചെയ്യുക.
apt-get install -f
ഉബുണ്ടുവില്‍ Application-Accessories- Terminal തുറന്ന് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് enter ചെയ്യുക.
sudo apt-get install -f
പാസ്‌വേഡ് നല്‍കി enter ചെയ്യുക.
1 comment:
Mouse not taken in ubuntu 10.04
Post a Comment