സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Tuesday, 10 January 2012

Network & Touch pad problems in Laptops

Sony, Lenovo മുതലായ ചില കമ്പനികളുടെ ലാപ്ടോപ്പുകളിലും ചില പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് (Wired/Wireless) കിട്ടാതിരിക്കുക, ലാപ്ടോപ്പുകളില്‍ ടച്ച് പാഡ് വര്‍ക്ക് ചെയ്യാതിരിക്കുക മുതലായ ചില പ്രശ്നങ്ങള്‍ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി kernel അപ്ഗ്രേഡ് ചെയ്താല്‍ മതി. ഇതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും kernel3 ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. 
Download Kernel3
ശേഷം installer റൈറ്റ് ക്ലിക്ക് ചെയ്ത് Properties-Permissions-Allow executing file as a program ടിക്ക് ചെയ്യുക. വിന്റോ ക്ലോസ് ചെയ്ത്  Installer ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal ക്ലിക്ക് ചെയ്യുക. പാസ്‌വേഡ് ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകന്നതാണ്. കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Friday, 6 January 2012

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം.

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു reinstall ചെയ്യാവുന്നതാണ്. root,home എന്നീ പാര്‍ട്ടീഷനുകളുള്ള കമ്പ്യൂട്ടറുകളില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. നിലവിലുള്ള version മാറ്റി പുതിയത് ചെയ്യാനും ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പിലൂടെ മുന്നോട്ടു പോയി disk partition സ്റ്റെപ്പില്‍ എത്തിച്ചേരുക. ഇവിടെ root partition ഏതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. used space നോക്കി ഇത് കണ്ടെത്താവുന്നതാണ്. Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യുട്ടറുകളില്‍ used എന്നത് 8GB യ്ക്കും 9GB യ്ക്കും ഇടയ്ക്കുള്ളതായിരിക്കും root partition.ചുവടെ ചിത്രം നോക്കുക.
  • root partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്നു വരുന്ന വിന്റോയില്‍ new partition size മാറ്റേണ്ടതില്ല. use as എന്നത് ext3 journaling file system സെലക്റ്റ് ചെയ്യുക. format partition ടിക്ക് ചെയ്യുക. mount point എന്നത് / സെലക്റ്റ് ചെയ്യുക. ok ക്ലിക്ക് ചെയ്യുക.
  • home partition ടൈപ്പ് ഏതാണെന്ന് കണ്ടെത്തുക(ext3/ext4). home partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്നു വരുന്ന വിന്റോയില്‍ new partition size മാറ്റേണ്ടതില്ല. use as എന്നത് നേരത്തേയുണ്ടായിരുന്ന home partition ടൈപ്പ് ഏതാണോ അത് സെലക്റ്റ് ചെയ്യുക(ext3/ext4). format partition ടിക്ക് ചെയ്യരുത് . mount point എന്നത് /home സെലക്റ്റ് ചെയ്യുക. ok ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്ന് താഴെ കാണുന്ന പോലെ വിന്റോ ദൃശ്യമാകുന്നതാണ്. ഇതില്‍ home partition നേരെ format ടിക്ക് മാര്‍ക്ക് ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • forward ക്ലിക്ക് ചെയ്ത് installation പൂര്‍ത്തിയാക്കുക.