സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Tuesday 15 November 2016

Ubuntu 14.04 ല്‍ പാസ്‌വേഡ് മറന്നു പോയാല്‍......

ഉബുണ്ടു 14.04 ല്‍ യൂസര്‍ പാസ്‌വേഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യാവുന്നതാണ്. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് grub മെനുവിലെ റിക്കവറി മോഡ് തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. Arrow കീ ഉപയോഗിച്ച് root Drop to root shell prompt തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. mount -rw -o remount / എന്ന കമാന്റ് type ചെയ്ത് enter ചെയ്യുക. യൂസര്‍ നെയിം ghss എന്ന് ആയ സിസ്റ്റത്തിന്റെ പാസ്‌വേഡ് മാറ്റുന്നതിനായി passwd ghss എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക(ഇവിടെ ghss എന്നതിനു പകരം സിസ്റ്റത്തിന്റെ user name നല്‍കുക.) Enter new password എന്നതില്‍ പുതിയ പാസ്‌വേഡ് നല്‍കി enter ചെയ്യുക. ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് enter ചെയ്യുക. password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്. sudo reboot നല്‍കി സിസ്റ്റം reboot ചെയ്യുക.