GPRS കണക്ഷന്‍ വഴി മൊബൈല്‍ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി മൊബൈലില്‍ GPRS ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്. GPRS നായി BSNLന് പലതരം പ്ലാനുകള്‍ നിലവിലുണ്ട്. 13 രൂപയുടെ പ്ലാനില്‍ 3 ദിവസത്തേക്ക് 200MB യും 89രൂപയുടെ പ്ലാനില്‍ ഒരു മാസത്തേക്ക് 3GB യും ഉപയോഗിക്കാവുന്നതാണ്. 89രൂപയുടെ പ്ലാന്‍ activate ചെയ്യുന്നതിനായി GPRS89 എന്നും 13 രൂപയുടെ പ്ലാന്‍ activate ചെയ്യുന്നതിനായി GPRS13 എന്നും 53733 എന്ന നമ്പറിലേക്ക് SMS അയക്കേണ്ടതാണ്. Airtel, Aircel മുതലായവയ്ക്ക് പ്രത്യേകം GPRS കാര്‍ഡുകള്‍ ലഭ്യമാണ്. Mobile Phone settings ല്‍ നിന്നും PC Connection type എന്നത് PC Suit ആക്കുക. അതിനു ശേഷം കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക. System-Preferences-Network connections എടുക്കുക. Mobile Broadband ക്ലിക്ക് ചെയ്യുക.
ശേഷം Add ക്ലിക്ക് ചെയ്യുക.
Apply ക്ലിക്ക് ചെയ്യുക. Connect automatically, available to all users എന്നീ options ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. close ചെയ്യുക. ഇത്രയും ചെയ്താല്‍ connection established എന്ന മെസേജ് ലഭിക്കുന്നതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം.