സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday, 18 August 2011

Ubuntu10.04 Installation Problem

Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില കമ്പ്യൂട്ടറുകളില്‍ ചിലപ്പോള്‍ init not found എന്ന മെസേജ് വന്നതിനു ശേഷം boot ആകാത്ത പ്രശ്നം കാണാറുണ്ട്. ഇത്തരം കമ്പ്യൂട്ടറുകളില്‍ പിന്നീട് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയില്ല. കമ്പ്യൂട്ടര്‍ പല തവണ Proper ആയി Shut down ചെയ്യാത്തതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ext4 ഫയല്‍ സിസ്റ്റത്തിനുള്ള പ്രശ്നമാണ് ഇത് എന്നാണ്  ഐടി@സ്കൂള്‍ മലപ്പുറം മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ അറിയിച്ചത്. അതിനുളള പരിഹാരങ്ങളാണ്  താഴെ കൊടുത്തിരിക്കുന്നത്.
1. Ubuntu 9.10 സിഡി first option ഉപയോഗിച്ച്  live cd ആയി ബൂട്ട് ചെയ്യുക. ശേഷം Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fdisk -l
താഴെ കാണുന്ന പോലെ ഒരു വിന്റോ ലഭിക്കുന്നതാണ്.
 ഇതില്‍ നിന്നും root partition ഏതാണെന്ന് കണ്ടെത്തുക. (മുകളിലെ ചിത്രത്തില്‍ linux മൂന്ന് partitions കാണുന്നുണ്ട്.ഇതില്‍ ഒരെണ്ണം swap ആണ്. മറ്റ് രണ്ടെണ്ണത്തില്‍ ഒന്ന് root ഉം മറ്റേത് home ഉം ആണ്. ഇതില്‍ നിന്നും root പാര്‍ട്ടീഷന്‍ trial&error method ലൂടെ കണ്ടെത്താവുന്നതാണ്. അതായത് sda6 അല്ലെങ്കില്‍ sda8)) ഉദാഹരണമായി root പാര്‍ട്ടീഷന്‍ sda6 ആണെന്ന് കരുതുക. എങ്കില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fsck /dev/sda6
ശേഷം വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം y ടൈപ്പ് ചെയ്യുക. കഴ്സര്‍ $ ചിഹ്നത്തിന് ശേഷം blink ചെയ്യുമ്പോള്‍  sudo reboot എന്ന കമാന്റ് നല്‍കി എന്റര്‍ ചെയ്യുക. restart ചെയ്ത് വരുന്നതിനു മുമ്പ് CD പുറത്തെടുക്കുക.
അല്ലെങ്കില്‍
2. Ubuntu 9.10 സിഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ ചെയ്യുക. Partition Step ല്‍ എത്തുമ്പോള്‍ root പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക. Use as എന്നത് ext4 മാറ്റി ext3 ആക്കുക. ശേഷം Quit ചെയ്യുക.CD പുറത്തെടുത്ത ശേഷം കമ്പ്യൂട്ടര്‍ restart ചെയ്യുക.




Monday, 8 August 2011

Image converter

ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച്  format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്.  താഴെ കാണുന്ന ലിങ്കില്‍ നിന്നും ubuntu 10.04 നായുള്ള converseen ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന ഫയല്‍ double click ചെയ്ത് install ചെയ്യാവുന്നതാണ് 
Converseen for Ubuntu10.04
(command വഴി ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.ആദ്യത്തെ കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്താല്‍ password ആവശ്യപ്പെടും. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക(Password ടൈപ്പ് ചെയ്യുന്നത് കാണാന്‍ കഴിയില്ല).
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
ഇന്‍സ്റ്റലേഷന് ശേഷം Application-Graphics-Converseen തുറക്കുക.
 Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to എന്നതില്‍ നിന്നും file format സെലക്റ്റ് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക.(size 100 kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി  width, height ഇവ 800,600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്റ്റ് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക.സെലക്റ്റ് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ convert ആയിട്ടുണ്ടാകും.

Tuesday, 2 August 2011

ചില ലിനക്സ് നുറുങ്ങുകള്‍

സ്കൂളുകളില്‍ പല അധ്യാപകരുടെയും ഒരു പ്രശ്നമാണ് Linux/Ubuntu വില്‍ പാനലുകള്‍ നഷ്ടപ്പെടുക എന്നത്.ഇങ്ങനെയുള്ള ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ഈപോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.
1. പാനലുകള്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും?
    Home ഫോള്‍ഡര്‍ തുറന്ന് View-Show Hidden Files ക്ലിക്ക് ചെയ്യുക. അതിനു ശേഷം .g യില്‍ പേര് തുടങ്ങുന്ന എല്ലാ ഫോള്‍ഡറുകളും delete ചെയ്യുക.Eg .gimp, .gconf, .gnome, etc....(.gvfs ഡിലീറ്റ് ആവില്ല). കമ്പ്യൂട്ടര്‍ restart ചെയ്യുക. ഇപ്പോള്‍ പാനലുകള്‍ വന്നിട്ടുണ്ടാകും.
2. ആപ്ലിക്കേഷനുകള്‍ hang ആയാല്‍ എന്ത് ചെയ്യും?
   Open office പോലുള്ള ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ക്ക് എന്തെങ്കിലും error സംഭവിച്ചാല്‍ മുകളില്‍ പറഞ്ഞപോലെ അതേ പേരിലുള്ള dot folder ഡിലീറ്റ് ചെയ്താല്‍ മതി. Eg. .open office, .winff, .openshot, etc....
3. ഉബുണ്ടുവില്‍ Hardware configuration അറിയുന്നതിന്നായി System-Administration-System Monitors ക്ലിക്ക് ചെയ്യുക.RAM, Processor എന്നിവയെക്കുറിച്ച് അറിയാന്‍ സാധിക്കും. അല്ലെങ്കില്‍ Application-Accessories-Terminal തുറന്ന് sudo lshw എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക.

Monday, 25 July 2011

Google talk & Yahoo messenger in Ubuntu 10.04

Google talk, Yahoo Messenger എന്നിവ ഉബുണ്ടുവില്‍ ഉപയോഗിക്കുന്നതിന്നായി Pidgin Internet Messenger ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഇതിനായി Application-Accessories-Terminal തുറന്ന് sudo apt-get install pidgin എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക. Password ടൈപ്പ് ചെയ്ത് enter ചെയ്യുക.അല്‍പ്പ സമയത്തിനു ശേഷം കഴ്സര്‍ $ ചിഹ്നത്തിനു ശേഷം blink ചെയ്യുന്നതായി കാണാം. വിന്റോ ക്ലോസ് ചെയ്ത് Application-Internet-Pidgin Internet Messenger തുറക്കുക. 
Add ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്റോയില്‍ Protocol എന്നതില്‍ google talk/yahoo സെലക്റ്റ് ചെയ്യുക. User name, Password ഇവ നല്‍കി Add ക്ലിക്ക് ചെയ്യുക.

 താഴെ കാണുന്ന പോലെ വിന്റോ ദൃശ്യമാകുന്നതാണ്.
 ഇനി ചാറ്റു ചെയ്തു തുടങ്ങിക്കോളൂ.......................






Tuesday, 12 July 2011

Ubuntu 10.04 Installation Manual

ഒമ്പതാം ക്ലാസ് ഐസിടി ട്രെയ്നിംഗിന് പങ്കെടുത്ത അധ്യാപകര്‍ക്കെല്ലാം തന്നെ ഐടി@സ്കൂള്‍ വഴി Ubuntu 10.04 DVD നല്‍കിയിട്ടുണ്ട്. DVD യില്‍ നിന്ന് നേരിട്ടോ PEN Drive വഴിയോ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഫയല്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Ubuntu 10.04 Installation Manual

Saturday, 2 July 2011

Printer Sharing in Ubuntu(Wired and Wireless Network)

ഒരു കമ്പ്യൂട്ടറില്‍ install ചെയ്തിട്ടുള്ള printer മറ്റു കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവില്‍ പ്രിന്റര്‍ share ചെയ്യുന്നതിനായി Printer കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലും മറ്റു കമ്പ്യൂട്ടറുകളിലും  താഴെ കൊടുത്തിട്ടുള്ള steps ചെയ്യുക.
1. system-administration-printing എന്ന രൂപത്തില്‍ തുറക്കുക.
2. server-settings എന്നതില്‍ ക്ലിക്ക് ചെയ്ത് ആദ്യത്തെ 4 options ടിക്ക് ചെയ്ത് Ok ക്ലിക്ക് ചെയ്യുക.
അല്‍പ്പ സമയത്തിനു ശേഷം network ല്‍ ഉള്ള  printers ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. wireless ആയി Internet കിട്ടുന്നുണ്ടെങ്കില്‍ ഈ രീതി ലാപ്ടോപ്പുകളിലും ഉപയോഗിക്കാവുന്നതാണ്.



Friday, 24 June 2011

Installation of Ubuntu from PEN Drive

സിഡിയില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ PEN Drive ല്‍ നിന്നും Ubuntu/Linux ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. CD Drive ഇല്ലാത്ത കമ്പ്യൂട്ടറുകള്‍, നെറ്റ്ബുക്കുകള്‍ എന്നിവയില്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടു install ചെയ്തിട്ടുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ച് Ubuntu/Linux ന്റെ iso image Desktop ല്‍ ഉണ്ടാക്കേണ്ടതാണ്.ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
How to create image 

PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത് ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.








Name എന്ന ബോക്സില്‍ പേര് നല്‍കാവുന്നതാണ്. ശേഷം Format ക്ലിക്ക് ചെയ്യുക.
System-Administration-Startup disk creator ക്ലിക്ക് ചെയ്യുക.other എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ഉണ്ടാക്കിയ iso image ഡെസ്ക്ടോപ്പില്‍ നിന്നും select ചെയ്യുക. Disk to use എന്നതിനു താഴെ യുള്ള ബോക്സില്‍ നിന്നും free spcce ഉള്ള partition സെലക്റ്റ് ചെയ്യുക.



















ശേഷം make startup disk എന്നതില്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയത്തിനു ശേഷം installation finished എന്ന window കാണാം. Quit എന്നതില്‍ ക്ലിക്ക് ചെയ്യുക.
PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിനായി Pen drive കണക്റ്റ് ചെയ്ത ശേഷം computer restart ചെയ്യുക. Delete/F2 key അമര്‍ത്തി bios ല്‍ കയറിയതിനു ശേഷം first bootable device എന്നത് PEN drive/External Hard disk ആക്കി save ചെയ്യുക. keltron computer കളില്‍ ഇതിനു പകരം Usb boot, boot usb first എന്നിവ enable ചെയ്യേണ്ടതാണ്. മറ്റു കാര്യങ്ങള്‍ CD ഉപയോഗിച്ച് install ചെയ്യുന്നതു പോലെ തന്നെയാണ്.

Ubuntu installation guide

How to solve broken package problem

Linux/Ubuntu വില്‍ പുതിയ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ broken packages fix ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വരാറുണ്ട്. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പാക്കേജുകള്‍ പൂര്‍ണ്ണമായി ഇന്‍സ്റ്റാള്‍ ആകാതെ വരുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇതിനായി synaptic package manager തുറന്ന് Edit-fix broken packages ക്ലിക്ക് ചെയ്യുക. Apply-Apply ക്ലിക്ക് ചെയ്യുക. ഈരീതിയില്‍ ശരിയാകുന്നില്ലെങ്കില്‍ Application-Accessories-Root terminal തുറന്ന് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് enter ചെയ്യുക.
apt-get install -f
ഉബുണ്ടുവില്‍ Application-Accessories- Terminal തുറന്ന് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് enter ചെയ്യുക.
sudo apt-get install -f 
പാസ്‌വേഡ് നല്‍കി enter ചെയ്യുക.


Thursday, 23 June 2011

VCD file copying

VCD യില്‍ ഉള്ള വീഡിയോ ഫയലുകള്‍ കോപ്പി ചെയ്യുന്നതിനായി desktop ല്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.അതിനു ശേഷം ഫോള്‍ഡറില്‍ Right click ചെയ്ത് Open Terminal എന്ന option തെരഞ്ഞെടുത്ത് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് Enter ചെയ്യുക.
vcdxrip -C /dev/cdrom -p
അല്‍പ്പ സമയത്തിനകം വീഡിയോ desktop ല്‍ ഉള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യപ്പെടുന്നതാണ്.

Wednesday, 25 May 2011

Video downloader for Ubuntu 10.04


Youtube മുതലായ സൈറ്റുകളിലെ വീഡിയോകള്‍ Ant Video Downloader ഉപയോഗിച്ച് download ചെയ്യാവുന്നതാണ്. Ant Video Downloader ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്തതിനു ശേഷം Add to firefox എന്നതില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന വിന്റോയില്‍ install nowഎന്നതില്‍ ക്ലിക്ക് ചെയ്യുക.  Installation ശേഷം restart firefox എന്നതില്‍ ക്ലിക്ക് ചെയ്യുക. Youtube video ഡൗണ്‍ലോഡ് ചെയ്യുന്നതിനായി youtube.com എന്ന സൈറ്റില്‍ കയറിയതിനു ശേഷം ആവശ്യമായ വീഡിയോ play ചെയ്യുക. അപ്പോള്‍ firefox window യുടെ വലതുഭാഗത്ത് ഏറ്റവും താഴെയായി കണുന്ന Download എന്ന icon ക്ലിക്ക് ചെയ്യുക.Download icon കാണുന്നില്ലെങ്കില്‍ Tools-add ons ക്ലിക്ക് ചെയ്ത് Extensions എന്നതില്‍ Ant video downloader -Preferences ക്ലിക്ക് ചെയ്യുക.Display mode എന്നത് status bar ആക്കുക.Downloading ന് ശേഷം home ലെ Downloads ലെ Ant Video എന്ന ഫോള്‍ഡറില്‍ വീഡിയോ save ചെയ്യപ്പെട്ടിട്ടുണ്ടാകും.

Sunday, 8 May 2011

Ubuntu 11.04 Downloading and Package Installation


ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu 11.04 നെറ്റില്‍ ലഭ്യമാണ്. ഇവിടെ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം CD യിലേക്ക് write ചെയ്ത് install ചെയ്യാവുന്നതാണ്. Installation ശേഷം restart ചെയ്യുമ്പോള്‍ കിട്ടുന്ന ലോഗിന്‍ വിന്റോയില്‍ ubuntu classic എന്ന option തെരഞ്ഞെടുത്തതിനു ശേഷം ലോഗിന്‍ ചെയ്യുക. ഇപ്പോള്‍ Desktopല്‍ icon ഒന്നും തന്നെ കാണാന്‍ കഴിയില്ല. Icons കിട്ടുന്നതിനായി gconf-editor എന്ന command ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്യുക.ഇതില്‍ apps എന്നതിനു ഇടതു ഭാഗത്തുള്ള arrow യില്‍ ക്ലിക്ക് ചെയ്തതിനു ശേഷം താഴെ nautilus എന്നതില്‍ ക്ലിക്ക് ചെയ്ത് desktop എന്നത് സെലക്റ്റ് ചെയ്യുക.

വലതു ഭാഗത്തുള്ള എല്ലാ ബോക്സുകളും tick ചെയ്യുക. Window ക്ലോസ് ചെയ്യുക. ഇപ്പോള്‍ desktopല്‍ icons വന്നിട്ടുണ്ടാകും.

Sunday, 1 May 2011

How to set root password for ubuntu

How to set root password for ubuntu
ഉബുണ്ടുവില്‍ root ആയി ലോഗിന്‍ ചെയ്യുന്നതിനായി root password സെറ്റ് ചെയ്യേണ്ടതായുണ്ട്. ഇതിനായി ടെര്‍മിനല്‍ തുറന്ന് sudo passwd എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക. Password ടൈപ്പ് ചെയ്ത് enter ചെയ്യുക.Enter new unix password എന്നതില്‍ root ന് കൊടുക്കുനാനുദ്ദേശിക്കുന്ന password നല്‍കി enterചെയ്യുക. ഒരിക്കല്‍ക്കൂടി പുതിയ പാസ്‌വേഡ് നല്‍കുക. Root ആയി ലോഗിന്‍ ചെയ്യുന്നതിനായി login window യില്‍ other എന്ന option തെരഞ്ഞെടുക്കുക.