സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Monday 31 October 2011

How to remove unwanted lines from ubuntu grub menu?

ഉബുണ്ടു ഗ്രബ് മെനുവില്‍ സാധാരണയായി 4 വരികളാണ് ഉള്ളത്. ഇതില്‍ ആദ്യത്തെ രണ്ട് വരികളും നമുക്ക് ആവശ്യമുള്ളതാണ്. എന്നാല്‍ മൂന്നാമത്തേയും നാലാമത്തേയും വരികള്‍ സാധാരണ ഗതിയില്‍ നമുക്ക് ആവശ്യമില്ല. പുതിയ കേണല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാലില്‍ കൂടുതല്‍ വരികളും ഉണ്ടാവാറുണ്ട്.

ഇത്തരത്തില്‍ ആവശ്യമില്ലാത്ത വരികള്‍ ഗ്രബ് മെനുവില്‍ നിന്ന് ഒഴിവാക്കുന്നതിന്നായി താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്താല്‍ മതി
  • sudo nautilus എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക. Password  ടൈപ്പ് ചെയ്ത് Enter ചെയ്യുക

  • തുറന്ന് വരുന്ന വിന്റോയില്‍ file system-boot-grub-grub.cfg തുറക്കുക. Memory Test എന്ന് തുടങ്ങുന്ന രണ്ട് വരികള്‍ ഒഴിവാക്കുന്നതിന്നായി ആവരികളുടെ ആദ്യത്തില്‍ ചിത്രത്തിലേതു പോലെ # ചിഹ്നം ഇടുക(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.).ശേഷം Save ചെയ്യുക. കമ്പ്യൂട്ടര്‍ restart ചെയ്യുക. കൂടുതല്‍ കേണലുകള്‍ ഉണ്ടെങ്കില്‍ ഇതു പോലെ ആവശ്യമില്ലാത്ത വരികളുടെ മുമ്പ് # ചിഹ്നം ഇട്ടാല്‍ മതി.



1 comment:

K.T.J.M.H.S.IDAMATTAM said...

"Memory Test എന്ന് തുടങ്ങുന്ന രണ്ട് വരികള്‍ ഒഴിവാക്കുന്നതിന്നായി ആവരികളുടെ ആദ്യത്തില്‍ ചിത്രത്തിലേതു പോലെ # ചിഹ്നം ഇടുക"-ചിത്രത്തില്‍ "#"ഇട്ടിട്ടുണ്ടോ?