Sony, Lenovo മുതലായ ചില കമ്പനികളുടെ ലാപ്ടോപ്പുകളിലും ചില പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് (Wired/Wireless) കിട്ടാതിരിക്കുക, ലാപ്ടോപ്പുകളില്‍ ടച്ച് പാഡ് വര്‍ക്ക് ചെയ്യാതിരിക്കുക മുതലായ ചില പ്രശ്നങ്ങള്‍ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി kernel അപ്ഗ്രേഡ് ചെയ്താല്‍ മതി. ഇതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും kernel3 ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക.
Download Kernel3
ശേഷം installer റൈറ്റ് ക്ലിക്ക് ചെയ്ത് Properties-Permissions-Allow executing file as a program ടിക്ക് ചെയ്യുക. വിന്റോ ക്ലോസ് ചെയ്ത് Installer ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal ക്ലിക്ക് ചെയ്യുക. പാസ്‌വേഡ് ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകന്നതാണ്. കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.