വളരെ കുറഞ്ഞ Disk space ല്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതാനും ദിവസങ്ങള്‍ക്കകം സിസ്റ്റം ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വരാറുണ്ട്. കൂടിയ ഫയല്‍ വലിപ്പമുള്ള വീഡിയോ ഫയലുകളും മറ്റും സിസ്റ്റത്തിലേക്ക് കോപ്പി ചെയ്യുമ്പോഴും മറ്റുമാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്നായി ഉബുണ്ടു സി.ഡി. ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് Try Ubuntu എന്ന option സെലക്റ്റ് ചെയ്യുക. ബൂട്ട് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പിലെ computer തുറന്ന് file system ഒഴികെയുള്ള ഐക്കണുകള്‍ തുറന്ന് ലോഗിന്‍ ചെയ്യാന്‍ കഴിയാത്ത യൂസറിന്റെ ഫോള്‍ഡര്‍ തുറക്കുക. അതിലെ Home ഫോള്‍ഡര്‍ തുറക്കുക. Desktop തുറന്ന് വലിയ ഫയലുകള്‍ പെന്‍ഡ്രൈവിലേക്കോ മറ്റോ മാറ്റിയ ശേഷം ആ ഫയല്‍ Shift+Delete ഉപയോഗിച്ച് delete ചെയ്യുക. സി.ഡി എടുത്ത ശേഷം സിസ്റ്റം restart ചെയ്യുക. ഇപ്പോള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.