സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Tuesday, 2 August 2011

ചില ലിനക്സ് നുറുങ്ങുകള്‍

സ്കൂളുകളില്‍ പല അധ്യാപകരുടെയും ഒരു പ്രശ്നമാണ് Linux/Ubuntu വില്‍ പാനലുകള്‍ നഷ്ടപ്പെടുക എന്നത്.ഇങ്ങനെയുള്ള ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ഈപോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.
1. പാനലുകള്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും?
    Home ഫോള്‍ഡര്‍ തുറന്ന് View-Show Hidden Files ക്ലിക്ക് ചെയ്യുക. അതിനു ശേഷം .g യില്‍ പേര് തുടങ്ങുന്ന എല്ലാ ഫോള്‍ഡറുകളും delete ചെയ്യുക.Eg .gimp, .gconf, .gnome, etc....(.gvfs ഡിലീറ്റ് ആവില്ല). കമ്പ്യൂട്ടര്‍ restart ചെയ്യുക. ഇപ്പോള്‍ പാനലുകള്‍ വന്നിട്ടുണ്ടാകും.
2. ആപ്ലിക്കേഷനുകള്‍ hang ആയാല്‍ എന്ത് ചെയ്യും?
   Open office പോലുള്ള ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ക്ക് എന്തെങ്കിലും error സംഭവിച്ചാല്‍ മുകളില്‍ പറഞ്ഞപോലെ അതേ പേരിലുള്ള dot folder ഡിലീറ്റ് ചെയ്താല്‍ മതി. Eg. .open office, .winff, .openshot, etc....
3. ഉബുണ്ടുവില്‍ Hardware configuration അറിയുന്നതിന്നായി System-Administration-System Monitors ക്ലിക്ക് ചെയ്യുക.RAM, Processor എന്നിവയെക്കുറിച്ച് അറിയാന്‍ സാധിക്കും. അല്ലെങ്കില്‍ Application-Accessories-Terminal തുറന്ന് sudo lshw എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക.

1 comment:

muhammad said...

പല പുതിയ കാര്യങ്ങളും പഠിക്കാനായി.നന്ദി അഷ്റഫ് സര്‍.ഞാന്‍ Creative Sound blaster 5.1 vx സൗണ്ട് കാര്‍ഡ് ഉപയോഗിക്കുന്നു.പക്ഷേ ഇത് ഉബുണ്ടു 10.04 ല്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നില്ല.എന്തെങ്കിലും സഹായം?