സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Wednesday, 28 March 2012

ഉബുണ്ടുവില്‍ ബ്ലൂടൂത്ത് വഴി ഇന്റര്‍നെറ്റ്

  • മൊബൈല്‍ ഫോണില്‍ നിന്നും ബ്ലൂടൂത്ത് വഴി ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി system-preferences മെനുവില്‍ Bluetooth Manager ഇല്ലാത്ത സിസ്റ്റങ്ങളില്‍ blueman എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്ത് blueman ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
        sudo apt-get update
        sudo apt-get install blueman
  • ഫോണിലും ലാപ്ടോപ്പിലും Bluetooth ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം system-preferences-Bluetooth managerഎന്ന ക്രമത്തില്‍ തുറക്കുക.
  • ശേഷം ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് pair എന്ന option തെരഞ്ഞെടുക്കുക. ഫോണ്‍ ലാപ്ടോപ്പുമായി pair ചെയ്യുക. വീണ്ടും ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് serial port എന്നതില്‍ dial up networking സെലക്റ്റ് ചെയ്യുക. ഫോണില്‍ വരുന്ന confirmation message ന് yes കൊടുക്കുക. വിന്റോയുടെ താഴെ success എന്ന മെസേജ് കാണാവുന്നതാണ്.

  • നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചെയ്യുന്നതിന്നായി System-Preferences-Network connections എടുക്കുക. Mobile Broadband ക്ലിക്ക് ചെയ്യുക.ശേഷം Add ക്ലിക്ക് ചെയ്യുക.താഴെ മൊബൈല്‍ ഫോണിന്റെ പേര് കാണാം. Forward ക്ലിക്ക് ചെയ്യുക. വീണ്ടും Forward ക്ലിക്ക് ചെയ്യുക. Provider സെലക്റ്റ് ചെയ്ത ശേഷം Forward ക്ലിക്ക് ചെയ്യുക. select your plan എന്നതില്‍ ശരിയായ plan സെലക്റ്റ് ചെയ്യുക. ഇവിടെ bsnl connection ഉള്ളവര്‍ my plan is not listed എന്ന option സെലക്റ്റ് ചെയ്ത ശേഷം താഴെ വരുന്ന ബോക്സില്‍ bsnlnet എന്ന് ടൈപ്പ് ചെയ്ത് forward ക്ലിക്ക് ചെയ്യുക.( മറ്റു കണക്ഷനുകളുള്ളവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ശരിയായ പ്ലാന്‍ ഏതാണെന്ന് കണ്ടെത്തുക.)Apply ക്ലിക്ക് ചെയ്യുക. Connect automatically, available to all users എന്നീ options ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. close ചെയ്യുക. ഇത്രയും ചെയ്താല്‍ connection established എന്ന മെസേജ് ലഭിക്കുന്നതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം
  • ഒരിക്കല്‍ pair ചെയ്താല്‍ ആ ഫോണ്‍ പിന്നീട് pair ചെയ്യേണ്ടതില്ല. dial up networking മുതല്‍ ചെയ്താല്‍ മതി. അതുപോലെ network connection ഓരോ തവണയും ചെയ്യേണ്ടതില്ല.  dial up connection ശരിയായാല്‍ മുകളിലെ പാനലിലെ network icon ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

8 comments:

saifparoppady said...

എന്റെ HCL laptopല്‍ ismart webcam install ചെയ്യാന്‍ എന്താണ് മാര്‍ഗ്ഗം? പറഞ്ഞ് തരാമോ

bio-vision said...

Very good blog for IT trainers and students best wishes to Sri ASHARAF Sir
pl give a link to my video blog BIO- VISION
ID : bio-vision-s.blogspot.com

BIO-VISION said...

Sir your effort to promote IT EDUCATION is appreciable best wishes from BIO-VISION VIDEO BLOG

BIO-VISION said...

Sir I appreciate your effort to promote IT education. best wishes from BIO_VISION VIDEO BLOG for BIOLOGY

Anonymous said...

വളരെ ഉപകാര പ്രദമായ പോസ്റ്റുകള്‍. PDF പതിപ്പ് കൂടി ചേര്‍ത്താല്‍ നന്ന്.

CHERUVADI KBK said...

Dear Ashraf sir can I use bluetooth device for desktop to connect with mobile phone as modem to connect to internet How to install blueman in desktop? Asks for sudo password ?

RAMESAN PUNNATHIRIYAN said...

അഷറഫ് മാഷേ
നമസ്കാരം.വളരെ ഉപകാരപ്രദമാണ് ഐടി സഹായി.ചില സഹപൃത്തുക്കള്‍ പറഞ്ഞതുപോലെ ഫയലുകളുടെ പിഡിഎഫൂകള്‍
കൂടി നല്കുന്നത് ഐടിസഹായി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായകമാകും.ഓരൂ സംശയം കൂടിയുണ്ട്.ബ്ലൂടൂത്ത് മാനേജര്‍
എങ്ങനെയാണ് റണ്‍ ചെയ്യേണ്ടത്.പറഞ്ഞുതരുമല്ലോ......?
സ്നേഹത്തോടെ
രമേശന്‍ പുന്നത്തിരിയന്‍

Santhosh p jose said...

i really like your informative comment