വളരെ കുറഞ്ഞ Disk space ല്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതാനും ദിവസങ്ങള്‍ക്കകം സിസ്റ്റം ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വരാറുണ്ട്. കൂടിയ ഫയല്‍ വലിപ്പമുള്ള വീഡിയോ ഫയലുകളും മറ്റും സിസ്റ്റത്തിലേക്ക് കോപ്പി ചെയ്യുമ്പോഴും മറ്റുമാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്നായി ഉബുണ്ടു സി.ഡി. ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് Try Ubuntu എന്ന option സെലക്റ്റ് ചെയ്യുക. ബൂട്ട് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പിലെ computer തുറന്ന് file system ഒഴികെയുള്ള ഐക്കണുകള്‍ തുറന്ന് ലോഗിന്‍ ചെയ്യാന്‍ കഴിയാത്ത യൂസറിന്റെ ഫോള്‍ഡര്‍ തുറക്കുക. അതിലെ Home ഫോള്‍ഡര്‍ തുറക്കുക. Desktop തുറന്ന് വലിയ ഫയലുകള്‍ പെന്‍ഡ്രൈവിലേക്കോ മറ്റോ മാറ്റിയ ശേഷം ആ ഫയല്‍ Shift+Delete ഉപയോഗിച്ച് delete ചെയ്യുക. സി.ഡി എടുത്ത ശേഷം സിസ്റ്റം restart ചെയ്യുക. ഇപ്പോള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
9 comments:
ഉബുണ്ടുവില്‍ ഡിസ്ക് സ്പേസ് വര്‍ദ്ധിപ്പിക്കുവാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞുതരാമോ ?
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം...
പുതിയ അറിവ്...
17 gb free space ഉള്ള കമ്പ്യുട്ടറില്‍ ഉബണ്ടു ഇന്‍സ്റ്റാള്‍ ചൈതപ്പോള്‍ ഇതുപോലുള്ള പ്രശ്നം ഉണ്ടായി. ഇങ്ങനെ വരുമ്പോള്‍ പാര്ട്ടീഷന് ഏതു വിധത്തില്‍ നടത്തണം .
swap- 1Gb,ബാക്കിയുള്ളത് root ആയി പാര്ട്ടീഷന് നടത്തുക.Home പാര്ട്ടീഷന് വേണ്ട.
ഈ ആറിവ് വളരെ നന്നായി
Printer Driver നായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് നോക്കൂ...
http://all-about-ubuntu.blogspot.in/2008/12/canon-ip1880-ip1700-ip1980-printer.html
10.04 it@school ഉമ്പുണ്ടു ഓപ്പറേററിങ്ങ് സിസ്ററം 11.04 it@school ആയി അപ്ഡേറ്റ് ചെയ്യാന്‍ പറ്റുമോ? പറ്റുമെങ്കില്‍ എങ്ങിനെയെന്നു വിവരിക്കാമോ.
ഈ സ്ക്രിപ്റ്റ് ഉപയോഗിച് വനിത , ഫാസ്റ്റ് ട്രാക്ക് , കര്‍ഷക ശ്രീ , സമ്പാദ്യം , ദി വീക്ക് എന്നീ മാസികകള്‍ UBUNTU വില്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം .
http://dailylifetipsandtricks.blogspot.in/2012/11/download-four-malayala-manorama.html
Post a Comment