സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Sunday 8 May 2011

Ubuntu 11.04 Downloading and Package Installation


ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu 11.04 നെറ്റില്‍ ലഭ്യമാണ്. ഇവിടെ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം CD യിലേക്ക് write ചെയ്ത് install ചെയ്യാവുന്നതാണ്. Installation ശേഷം restart ചെയ്യുമ്പോള്‍ കിട്ടുന്ന ലോഗിന്‍ വിന്റോയില്‍ ubuntu classic എന്ന option തെരഞ്ഞെടുത്തതിനു ശേഷം ലോഗിന്‍ ചെയ്യുക. ഇപ്പോള്‍ Desktopല്‍ icon ഒന്നും തന്നെ കാണാന്‍ കഴിയില്ല. Icons കിട്ടുന്നതിനായി gconf-editor എന്ന command ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്യുക.ഇതില്‍ apps എന്നതിനു ഇടതു ഭാഗത്തുള്ള arrow യില്‍ ക്ലിക്ക് ചെയ്തതിനു ശേഷം താഴെ nautilus എന്നതില്‍ ക്ലിക്ക് ചെയ്ത് desktop എന്നത് സെലക്റ്റ് ചെയ്യുക.

വലതു ഭാഗത്തുള്ള എല്ലാ ബോക്സുകളും tick ചെയ്യുക. Window ക്ലോസ് ചെയ്യുക. ഇപ്പോള്‍ desktopല്‍ icons വന്നിട്ടുണ്ടാകും.
How to install other packages
നെറ്റില്‍ നിന്നും download ചെയ്ത് കിട്ടുന്ന ഉബുണ്ടുവില്‍ gimp, geogebra, openshot video editor മുതലായ സോഫ്റ്റ്‌വെയറുകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഇവ നെറ്റില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇതിനായി internet കണക്റ്റ് ചെയ്ത ശേഷം താഴെ പറയുന്ന സ്റ്റെപ്പുകള്‍ ചെയ്യുക.
Step1. Application-Accessories-Terminal തുറന്ന് sudo apt-get update എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക. Password ടൈപ്പ് ചെയ്ത് enterചെയ്യുക.(ടൈപ്പ് ചെയ്തത് കാണില്ല)
Step2. കുറച്ചു സമയത്തിനു ശേഷം $ ചിഹ്നത്തിനു ശേഷം curser മിന്നുന്നതായി കാണാം. ഇനി ആവശ്യമുള്ള പാക്കേജുകള്‍ install ചെയ്യുകയാണ് വേണ്ടത്. ഇതിനായി system-administration-synaptic package manager തുറക്കുക.
Password നല്‍കി enter ചെയ്യുക. Software ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്നായി package list ല്‍ നിന്നും software സെലക്റ്റ് ചെയ്ത് right click ചെയ്ത് mark for installationഎന്നതില്‍ ക്ലിക്ക് ചെയ്ത് apply-applyക്ലിക്ക് ചെയ്യുക
 (synaptic package manager ഉപയോഗിക്കാതെയും install ചെയ്യാവുന്നതാണ്. ഉദാഹരണമായി gimp ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്നായി ടെര്‍മിനല്‍ തുറന്ന് apt-get install gimp എന്ന് ടൈപ്പ് ചെയ്യ് enterചെയ്താല്‍ മതി.)
ഇതുപോലെ നമുക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ ഒരു കമ്പ്യുട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയറുകള്‍ internet ഉപയോഗിക്കാതെ തന്നെ മറ്റു കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇതിനായി computer/filesystem/var/cache/apt/archives തുറന്ന് archives ലുള്ള .deb ഫയല്‍ extension ഉള്ള എല്ലാ ഫയലുകളും desktop ല്‍ install എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതിലേക്ക് കോപ്പി ചെയ്യുക. ഈ ഫോള്‍ഡര്‍ install ചെയ്യേണ്ട കമ്പ്യുട്ടറിന്റെ desktop ലേക്ക് കോപ്പി ചെയ്യുക.ശേഷം താഴെ കാണുന്ന command ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്യുക.
cd /home/username/Desktop/install (username എന്നതിനു പകരം കമ്പ്യൂട്ടറിന്റെ username ടൈപ്പ് ചെയ്യുക.)
ശേഷം sudo dpkg -i *.* command ടൈപ്പ് ചെയ്ത് enter ചെയ്യുക. അല്‍പ്പ സമയത്തിനു ശേഷം installation പൂര്‍ത്തിയായി $ ചിഹ്നത്തിനു ശേഷം curser മിന്നുന്നതായി കാണാം.

6 comments:

dais said...

good. U r a great thinker......

theenglishleaflet.blogspot.com said...
This comment has been removed by the author.
theenglishleaflet.blogspot.com said...

Good Effort.
Keep Going.
All the Bests.

Roy... said...

Free software മായി ബന്ധപ്പെട്ട കുറേ Commands & Techniques താങ്കളുടെ തലയ്ക്കകത്ത് ഇരിപ്പുണ്ടല്ലോ.താങ്കളെ സംബന്ധിച്ച് തീരെ നിസാരമെന്ന് തോന്നുന്നതുപോലും മറ്റുള്ളവര്‍ക്ക് വളരെ വിലപ്പെട്ടതായിരിക്കും.അതുകൊണ്ട് സമയവും സാഹചര്യവുമനുസരിച്ച് അവയെല്ലാം പോസ്റ്റുകളാക്കുക.അങ്ങനെ Free software ന്റെ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന ഒരു വേദിയായി ഈ blog മാറട്ടെ.അതുവഴി Free software കൂടുതല്‍ ജനകീയമാകട്ടെ.....എല്ലാ ആശംസകളും......

saifparoppady said...

ലിനക്സില്‍ ഗൂഗിള്‍ ടാക്കും, യാഹൂ മെസ്സെന്‍ജറും എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് പറയാമോ?

മാനസം said...

sir
IFWT(WLL)ഫോണില്‍ ഡയല്‍ അപ് മോഡം ഇന്‍സ്ടാല്‍ ചെയ്തു ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന രീതി പറഞ്ഞു തരാമോ ?
സാറിന്റെ ബ്ലോഗ്‌ വളരെ ഉപകാരപ്രദമാണ് .വളരെ നന്ദി .
ജോസെഫ് മാഷ്‌