സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Monday, 25 July 2011

Google talk & Yahoo messenger in Ubuntu 10.04

Google talk, Yahoo Messenger എന്നിവ ഉബുണ്ടുവില്‍ ഉപയോഗിക്കുന്നതിന്നായി Pidgin Internet Messenger ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഇതിനായി Application-Accessories-Terminal തുറന്ന് sudo apt-get install pidgin എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക. Password ടൈപ്പ് ചെയ്ത് enter ചെയ്യുക.അല്‍പ്പ സമയത്തിനു ശേഷം കഴ്സര്‍ $ ചിഹ്നത്തിനു ശേഷം blink ചെയ്യുന്നതായി കാണാം. വിന്റോ ക്ലോസ് ചെയ്ത് Application-Internet-Pidgin Internet Messenger തുറക്കുക. 
Add ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്റോയില്‍ Protocol എന്നതില്‍ google talk/yahoo സെലക്റ്റ് ചെയ്യുക. User name, Password ഇവ നല്‍കി Add ക്ലിക്ക് ചെയ്യുക.

 താഴെ കാണുന്ന പോലെ വിന്റോ ദൃശ്യമാകുന്നതാണ്.
 ഇനി ചാറ്റു ചെയ്തു തുടങ്ങിക്കോളൂ.......................






4 comments:

saifparoppady said...

വളരെ നന്ദി, പരീക്ഷിച്ച് നോക്കട്ടേ..............

saifparoppady said...

സര്‍, ഇന്‍സ്റ്റലേഷന്‍ വിജയകരമായി.
​എന്നാല്‍ വിന്‍ഡോസില്‍ കാണുന്നത് പോലെ ഐക്കണ്‍ ഇതില്‍ കാണുകയോ, നേരത്തെ ആഡ് ചെയ്ത സുഹൃത്തുക്കളെ ഇതില്‍ കാണുകയോ ചെയ്യുന്നില്ലല്ലോ?
മറുവശത്തുള്ള ആളും ലിനകസ് ഒ എസില്‍ നില്കണമെന്നുണ്ടോ?

Ashraf A.P. said...

സുഹൃത്തുക്കളെ കാണുന്നതിനായി Buddies-Show off-line buddies ടിക്ക് ചെയ്യുക.

saifparoppady said...

success, thank u Ashraf sir.......