സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday 17 November 2011

How to Rename PEN Drive/External Storage Disk?

ഉബുണ്ടുവില്‍ Pen Drive/External Disk റൈറ്റ് ക്ലിക്ക് ചെയ്ത് rename ചെയ്യാന്‍ കഴിയില്ല. എന്നാല്‍ GParted എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Rename ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യുക.
  • PEN Drive/External Storage Disk കണക്റ്റ് ചെയ്യുക.
  • System-Administration-GParted തുറക്കുക.(GParted ഇല്ലെങ്കില്‍ ടെര്‍മിനലില്‍ sudo apt-get install gparted എന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. Y ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം installation പൂര്‍ത്തിയാകുന്നതാണ്.)
  • വലതുഭാഗത്ത് മുകളിലുള്ള drop down മെനുവില്‍ നിന്നും Pen Drive/External Disk പാര്‍ട്ടീഷ്യന്‍ സെലക്റ്റ് ചെയ്യുക.
  • താഴെ partition name ല്‍ right click ചെയ്ത് Unmount സെലക്റ്റ് ചെയ്യുക.
  • വിണ്ടും partition name ല്‍ right click ചെയ്ത്  Label സെലക്റ്റ് ചെയ്യുക. പേര് ടൈപ്പ് ചെയ്ത്  Ok ക്ലിക്ക് ചെയ്യുക.
  • മുകളിലുള്ള ടിക്ക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക.
  • Apply, close ക്ലിക്ക് ചെയ്യുക. അല്‍പ്പ സമയത്തിന്നകം പുതിയ പേര് ആക്റ്റീവാകുന്നതാണ്.

4 comments:

हिंदी मंत्रणसभा,कोट्टारक्करा said...

സര്‍,
നന്ദി,ചെയ്തുനോക്കി,ശരിയായി
GParted ഇല്ലാത്ത സിസ്റ്റത്തില്‍ അതെങ്ങിനെ INSTALL ചെയ്യാമെന്നുകൂടി സൂചിപ്പിക്കുന്നത് ധാരാളം പേര്‍ക്ക് ഉപകാരമാകും
എന്ന് തോന്നുന്നു

Younus said...

Sir, I have configured ZTE modem as per your instructions.Even now Net is available only in Win XP.Now When we open Browser, it is directly connecting without giving user name and password .Can I create a Dial Up in both win XP and Ubuntu 10.04 .Pls help me

Ashraf A.P. said...

Gparted ഇന്‍സ്റ്റാള്‍ ചെയ്യാനായി നെറ്റ് കണക്റ്റ് ചെയ്ത ശേഷം sudo apt-get update
sudo apt-get install gparted എന്നീ കമാന്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

sathyasheelan said...

വൈകിയാണ് ഈ പോസ്ററുകണ്ടത്,ഒരു തുടക്കക്കാരനുമാണ്,വളരെ സഹായകരം നന്ദിയോടെ,
ൊരു സംശയം
ൊരു പെന്‍ ഡ്രൈവ് windows ല്‍ scan ചെയ്ടതിനുശേഷം format ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ write
protected എന്നു കാണിക്കുന്നു എങ്ങനെ format ചെയ്യം?