സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday, 18 August 2011

Ubuntu10.04 Installation Problem

Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില കമ്പ്യൂട്ടറുകളില്‍ ചിലപ്പോള്‍ init not found എന്ന മെസേജ് വന്നതിനു ശേഷം boot ആകാത്ത പ്രശ്നം കാണാറുണ്ട്. ഇത്തരം കമ്പ്യൂട്ടറുകളില്‍ പിന്നീട് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയില്ല. കമ്പ്യൂട്ടര്‍ പല തവണ Proper ആയി Shut down ചെയ്യാത്തതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ext4 ഫയല്‍ സിസ്റ്റത്തിനുള്ള പ്രശ്നമാണ് ഇത് എന്നാണ്  ഐടി@സ്കൂള്‍ മലപ്പുറം മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ അറിയിച്ചത്. അതിനുളള പരിഹാരങ്ങളാണ്  താഴെ കൊടുത്തിരിക്കുന്നത്.
1. Ubuntu 9.10 സിഡി first option ഉപയോഗിച്ച്  live cd ആയി ബൂട്ട് ചെയ്യുക. ശേഷം Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fdisk -l
താഴെ കാണുന്ന പോലെ ഒരു വിന്റോ ലഭിക്കുന്നതാണ്.
 ഇതില്‍ നിന്നും root partition ഏതാണെന്ന് കണ്ടെത്തുക. (മുകളിലെ ചിത്രത്തില്‍ linux മൂന്ന് partitions കാണുന്നുണ്ട്.ഇതില്‍ ഒരെണ്ണം swap ആണ്. മറ്റ് രണ്ടെണ്ണത്തില്‍ ഒന്ന് root ഉം മറ്റേത് home ഉം ആണ്. ഇതില്‍ നിന്നും root പാര്‍ട്ടീഷന്‍ trial&error method ലൂടെ കണ്ടെത്താവുന്നതാണ്. അതായത് sda6 അല്ലെങ്കില്‍ sda8)) ഉദാഹരണമായി root പാര്‍ട്ടീഷന്‍ sda6 ആണെന്ന് കരുതുക. എങ്കില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fsck /dev/sda6
ശേഷം വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം y ടൈപ്പ് ചെയ്യുക. കഴ്സര്‍ $ ചിഹ്നത്തിന് ശേഷം blink ചെയ്യുമ്പോള്‍  sudo reboot എന്ന കമാന്റ് നല്‍കി എന്റര്‍ ചെയ്യുക. restart ചെയ്ത് വരുന്നതിനു മുമ്പ് CD പുറത്തെടുക്കുക.
അല്ലെങ്കില്‍
2. Ubuntu 9.10 സിഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ ചെയ്യുക. Partition Step ല്‍ എത്തുമ്പോള്‍ root പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക. Use as എന്നത് ext4 മാറ്റി ext3 ആക്കുക. ശേഷം Quit ചെയ്യുക.CD പുറത്തെടുത്ത ശേഷം കമ്പ്യൂട്ടര്‍ restart ചെയ്യുക.




7 comments:

Jayakrishnan said...

എന്റെ പക്കലുള്ള Canon iP 1980 എന്ന പ്രിന്റർ ഉബുണ്ടുവിൽ install ചെയ്യാനുള്ള മാർഗം പറഞ്ഞുതരാമോ...?

Younus said...

ഈ വര്‍ഷം പത്താം ക്ലാസില്‍ Wiki Mapia പോലുള്ള Digital Map നെ ക്കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്ഫെടുത്തിക്കൊടുക്കാനുണ്ടല്ലോ. അതിന് വേണ്ടി പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കില്‍ പറയുന്നത് പോലെ ലാബിലെ കമ്പ്യൂട്ടറുകളെ നെറ്റ് വര്‍ക്ക് ചെയ്ത് നോക്കി .File Sharing, Printer Sharing, Desktop Sharing തുടങ്ങിയവ വിജയകരമായി ചെയ്യാന്‍ സാധിച്ചു.എന്നാല്‍ ഒരു സിസ്റ്റത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് കിട്ടുന്നുള്ളു.മറ്റ് സിസ്റ്റങ്ങളില്‍ ഒന്നും തന്നെ ഇന്റര്‍നെറ്റ് കിട്ടുന്നില്ല,അത് പോലെ സി.ഡി ഡ്രൈവ് ഷെയര്‍‌ ചെയ്യാന്‍ സാധിക്കുന്നില്ല.വിന്‍ഡോസ് പാര്‍ട്ടീഷനിലെ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്നിങ്ങിനെയുള്ള പ്രശ്ണങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് കൊണ്ടുള്ള വിശദമായ ഒരു കുറിപ്പ് ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.

Younus said...
This comment has been removed by the author.
CHERUVADI KBK said...

നന്ദി.ubuntu recover ചെയ്തു.

home said...

sir,
Ubuntu 10.04 error ആയി.Installation പറ്റുന്നില്ല. initramfs എന്നാണ് കാണുന്നത്. ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാമോ ?

home said...

would you please help me to install ubuntu 10.04 which can't be installed. It shows a message 'initramfs'.

CHERUVADI KBK said...

@homes initramfs problem see installation problems from this blog.ashraf sir willguide you contact numberis there